ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക മികച്ച സ്കോറിലേക്ക് കടന്നു. ഓപ്പണര്‍ കൗശാല്‍ സില്‍വ(139)യുടെ കന്നി സെഞ്ച്വറിയാണ് ശ്രീലങ്കയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ശ്രീലങ്ക അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തിട്ടുണ്ട്. ബംഗ്ലാദേശിനെ 232 റണ്‍സിന് ഒന്നാമിന്നിങ്സില്‍ പുറത്താക്കിയ ലങ്കയ്ക്ക് ഇപ്പോള്‍ 143 റണ്‍സിന്റെ ലീഡായി.
മുന്നായകന് മഹേല ജയവര്‍ധനെ(42) പുറത്താകാതെ നില്‍ക്കുന്നുണ്ട്.സില്‍വയ്ക്ക് പുറമേ, ഓപ്പണര്‍ കരുണ രത്നെ(53), കുമാര്‍ സംഗക്കാര(75) എന്നിവര്‍ ലങ്കയ്ക്കുവേണ്ടി അര്‍ധശതകം കുറിച്ചു. ബംഗ്ലാദേശിനുവേണ്ടി ഷാക്കീബ് അല്‍ ഹസന് മൂന്നു വിക്കറ്റ് വീഴ്ത്തി.