വിടവാങ്ങല്‍ പരമ്പരയില്‍ സച്ചിന് വിക്കറ്റ് നേട്ടം; വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച
ബുധന്‍, 6 നവംബര്‍ 2013 (18:09 IST)
PTI
അവസാന ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങിയ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിക്കറ്റ് നേട്ടത്തോടെ തുടങ്ങി.
ബാറ്റിങ് തകര്‍ച്ച നേരിടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഏഴാം വിക്കറ്റാണ് സച്ചിന്‍ വീഴ്ത്തിയത്. അഞ്ചാം ബൗളറായി കളിക്കളത്തില്‍ എത്തിയ സച്ചിന്‍ ഷില്ലിംഗ്‌ഫോര്‍ഡിന്റെ വിക്കറ്റാണ് എടുത്തത്.
രണ്ട് ഓവര്‍ ബൗള്‍ ചെയ്‌ത താരം അഞ്ചു റണ്‍സ് നല്‍കിയായിരുന്നു വിക്കറ്റ് നേടിയത്. ആദ്യ ഓവറില്‍ സച്ചിന്‍ റണ്‍സൊന്നും വിട്ടുകൊടുത്തില്ല. ടോസ് നേടിയ വെസ്‌റ്റിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 221 റണ്‍സ് നേടിയ നിലയിലാണ് വെസ്‌റ്റിന്‍ഡീസ് ഇപ്പോള്‍. 65 റണ്‍സെടുത്ത സാമുവല്‍സിന് മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നത്.
ഗെയിലിനെ 18 റണ്‍സിന് നഷ്‌ടമായ വിന്‍ഡീസിന് കാര്യമായി പൊരുതാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരം നല്‍കിയില്ല. കീറണ്‍ പവല്‍ 28 റണ്‍സിനും ബ്രാവോ 28 റണ്‍സിനും പുറത്തായി. അരങ്ങേറ്റ ടെസ്‌റ്റില്‍