ഐപിഎല്‍ വാതുവെപ്പ് കേസ് മുകുള്‍ മുദ്ഗല്‍ സമിതിക്ക് അന്വേഷിക്കാനാകുമോന്ന് സുപ്രീംകോടതി ചോദിച്ചു. ഈ കാര്യത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഐപിഎല്‍ വാതുവെപ്പ് കേസ് അന്വേഷിക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെഎന്‍ പട്ടേല്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രി, മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍കെ രാഘവന് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ ബിസിസിഐ സമിതിക്ക് മറ്റു രീതിയിലുള്ള താല്‍പ്പര്യമാണെന്ന് ഹര്‍ജിക്കാര്‍ കോടിയില്‍ അറിയിച്ചു. തുടര്‍ന്ന് ഈ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാന്‍ മുകുള്‍ മുദ്ഗല്‍ സമിതിക്ക് കഴിയുമോന്ന് കോടതി ചോദിച്ചത്.