വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ബി ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്‌ഥാനെതിരേ ഓസ്‌ട്രേലിയയ്‌ക്ക് 91 റണ്‍സിന്റെ വിജയം. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന് 46.1 ഓവറില്‍ 175 റണ്‍സ് എടുത്തു.
33.2 ഓവറില്‍ 84 റണ്‍സിന് പാകിസ്ഥാന്‍ പരാജയം ഏറ്റുവാങ്ങി. ഓള്‍റൗണ്ടര്‍ ലിസ സ്‌താലേക്കറുടെ പ്രകടനമാണ് ഓസീസിനെ തുണച്ചത്. 32 റണ്‍സെടുത്ത ലിസ 19 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുമെടുത്തു.
35 റണ്‍സെടുക്കുകയും മൂന്നു വിക്കറ്റ് വീഴ്‌ത്തുകയും ചെയ്‌ത സാറാ കോയ്‌റ്റയും തിളങ്ങി. ഓപ്പണര്‍ റേച്ചല്‍ ഹെയ്‌ന്‍സ് (39) ആണ് ഓസീസ് ടോപ് സ്‌കോറര്‍. പാകിസ്‌ഥാനി പേസര്‍ സാദിയ യൂസഫ് 30 റണ്‍സിനു മൂന്നു വിക്കറ്റെടുത്തു തിളങ്ങി. അസ്‌മാവിയ ഇഖ്‌ബാല്‍ രണ്ടു വിക്കറ്റുമെടുത്തു.
മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന എ ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്ക നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരേ ഒരു വിക്കറ്റിന്റെ അപ്രതീക്ഷിത ജയം സ്വന്തമാക്കി. സ്‌കോര്‍: ഇംഗ്ലണ്ട് എട്ടിന് 238 ( 50 ഓവറില്‍). ശ്രീലങ്ക ഒന്‍പതിന് 244. ഇഷാനി കൗസല്യയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് (41 പന്തില്‍ 56) ലങ്കയെ ജയത്തിലെത്തിച്ചത്.