ലോകകപ്പ് നേടിയ ടീമിനെക്കാളും മികച്ചതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമെന്ന് വോഗന്‍
ഞായര്‍, 23 ജൂണ്‍ 2013 (17:19 IST)
PRO
PRO
ലോകകപ്പ് നേടിയ ടീമിനെക്കാളും മികച്ചതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്‍. ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണെന്നും വോഗന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് പാടവം പുതിയൊരു പാരമ്പര്യം സൃഷ്ടിക്കുകയാണെന്നും ഒട്ടുമിക്ക സീനിയര്‍ താരങ്ങളും വിരമിച്ച സാഹചര്യത്തില്‍ യുവ താരങ്ങള്‍ക്ക് മികച്ച അവസരങ്ങളാണ് ലഭിക്കുന്നത് അവര്‍ അത് നന്നായി മുതലാക്കുന്നുണ്ട്. രവീന്ദ്ര ജഡേജയും വിരാട് കൊഹിലിയും അതിന് നല്ല ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിക്ക് ഇംഗ്ലണ്ടിന് ആതിഥേയരാണെന്ന മുന്‍തൂക്കം ഉണ്ടെങ്കിലും എതിരാളികള്‍ ഇന്ത്യയാണെന്നതാണ് കടുത്ത വെല്ലുവിളിയെന്നും ഡങ്കന്‍ ഫ്ലച്ചറുടെ കീഴിലിറങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിംഗ് പാടവം പ്രശംസിയനീയമാണെന്നും വോഗന്‍ കൂട്ടിച്ചേര്‍ത്തു.
ലണ്ടിനിലെ പ്രമുഖ പത്രമായ ഡെയ്‌ലി ടെലഗ്രാഫിലൂടെയാണ് മൈക്കല്‍ വോഗന്‍ ഇന്ത്യന്‍ ടീമിനെ പുകഴ്ത്തിയത്.