ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിക്കുമെന്ന് ഷോണ്‍ പൊള്ളോക്ക്. ആതിഥേയ രാഷ്ട്രമായതിനാല്‍ ഇന്ത്യക്ക് സമ്മര്‍ദ്ദമുണ്ടാകുമെന്നും ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ പൊള്ളോക്ക് പറഞ്ഞു.
ഗ്രൂപ്പ് ഘട്ടം അതിജീവിക്കാനായാല്‍ ദക്ഷിണാഫ്രിക്ക പിന്നീട് മുന്നേറും. ഫൈനലില്‍ ഇംഗ്ലണ്ടിന് സാധ്യത കാണുന്നുണ്ട്. ഓസ്ടേലിയന്‍ ക്രിക്കറ്റിനെ നിരവധി പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. ഹസി ലോകകപ്പിനില്ലാത്തത് അവര്‍ക്ക് തിരിച്ചടിയാണ്. ഇന്ത്യക്കാണെങ്കില്‍ ആതിഥേയ രാഷ്ട്രമെന്ന സമ്മര്‍ദ്ദവുമുണ്ട്- പൊള്ളോക്ക് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാല് ലോകകപ്പുകളില്‍ പൊള്ളോക്ക് കളിച്ചിട്ടുണ്ട്.