ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷം രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍. ലോകകപ്പ് തന്റെ അവസാന രാജ്യാന്തരമത്സരമാകുമെന്ന് മുപ്പത്തിയെട്ടുകാരനായ മുരളീധരന്‍ പറഞ്ഞു.
ലോകകപ്പിന് ശേഷം വിരമിക്കാനാണ് തീരുമാനം. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കും. രണ്ടുവര്‍ഷത്തേക്ക് ഐപിഎല്‍ ടീമുമായി കറാറിലായിട്ടുണ്ട്. ന്യൂസ്‌ലന്‍ഡിലും ഇംഗ്ലണ്ടിലും പ്രീമിയര്‍ ലീഗ് സാധ്യത തേടും- മുരളീധരന്‍ പറഞ്ഞു.