റോത്തക്കില്‍ സച്ചിന്‍ റോക്ക്‍സ്: രഞ്ജിയിലെ വിടവാങ്ങല്‍ രാജകീയം

ബുധന്‍, 30 ഒക്‌ടോബര്‍ 2013 (17:25 IST)
PRO
വിടവാങ്ങല്‍ രഞ്ജി മത്സരം അവിസ്മരണീയമാക്കി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഹരിയാനയ്‌ക്കെതിരായ രഞ്ജി മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി സച്ചിന്‍ പുറത്താകാതെ 79 റണ്‍സ് നേടി.

സച്ചിന്റെ കരുത്തില്‍ മത്സരം അവസാനിക്കാന്‍ ഒരുദിനം ശേഷിക്കെ മുംബൈ ഹരിയാനക്കെതിരെ വിജയം നേടി. വിടവാങ്ങല്‍ രഞ്ജി മത്സരത്തിനിറങ്ങിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആരാധകരെ നിരാശരാക്കിയില്ല.

ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായ ഇതിഹാസംരണ്ടാം ഇന്നിംഗ്‌സില്‍ 55 റണ്‍സുമായി ഇന്നലെ പുറത്താകാതെ നില്‍ക്കുകയായിരുന്നു.

വളരെ കരുതലോടെ കളിച്ച സച്ചിന്‍ 122 പന്തുകളില്‍ നിന്നുമാണ് 55 റണ്‍സെടുത്തത്. നാലു ബൗണ്ടറികളടക്കമാണ് സച്ചിന്റെ അര്‍ദ്ധ സെഞ്ച്വറി. ആദ്യ ഇന്നിംഗ്‌സില്‍ മോഹിത് ശര്‍മ്മ സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

വെസ്റ്റിന്‍ഡീസിന് എതിരെ നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളോടെ കരിയറിനോട് വിടപറയാനൊരുങ്ങുന്ന സച്ചിന്‍ പരമ്പരയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തീരുമാനിച്ചത്

കഴിഞ്ഞ തവണത്തെ ജേതാക്കളാണ് മുംബൈ. ആഭ്യന്തര ക്രിക്കറ്റില്‍ സച്ചിന്റെ വിടവാങ്ങള്‍ മത്സരം എന്ന നിലയിലാണ് മുംബൈ- ഹരിയാന മത്സരം കൂടുതല്‍ ശ്രദ്ധ നേടിയത്.

സച്ചിന്‍ പതിനഞ്ചാം വയസ്സില്‍ 1988ലാണ് രഞ്ജിയില്‍ കളിക്കാന്‍ തുടങ്ങിയത്. 25 വര്‍ഷത്തെ രഞ്ജി കരിയറില്‍ 38 മത്സരങ്ങള്‍ കളിച്ചു.

വെബ്ദുനിയ വായിക്കുക