രോഹിത് ശര്‍മ്മക്ക് പിഴ

ചൊവ്വ, 5 ഫെബ്രുവരി 2008 (18:08 IST)
ബ്രിസ്‌ബെന്നില്‍ ശ്രീലങ്കക്ക് എതിരായ മത്സരത്തില്‍ അമ്പയറുടെ തീരുമാനത്തിനെതിരെ അസംതൃപ്തി പ്രകടിപ്പിച്ച ഇന്ത്യയുടെ മദ്ധ്യനിര ബാറ്റ്‌സ്‌മാന്‍ രോഹിത് ശര്‍മ്മക്ക് മാച്ച് റഫറി ജെഫ് ക്രോ മാച്ച് ഫീയുടെ 10 ശതമാനം പിഴയിട്ടു.

ത്രിരാഷ്‌ട്ര സിരീസില്‍ ശ്രീലങ്കക്ക് എതിരായ മത്സരത്തില്‍ മുത്തയ്യ മുരളീധരന്‍റെ പന്തില്‍ കീപ്പര്‍ സംഗക്കാര പിടിച്ചാണ് രോഹിത് പുറത്തായത്. റണ്‍സൊന്നും എടുക്കാതെയാണ് രോഹിത് പുറത്തായത്

എന്നാല്‍, അമ്പയര്‍ റൂഡി കോര്‍ട്ടസന്‍റെ തീരുമാനത്തില്‍ രോഹിത് അസംതൃപ്തനായിരുന്നു. ടെലിവിഷന്‍ റിപ്ലേയില്‍ രോഹിതിന്‍റെ ബാറ്റ് പന്തില്‍ തൊട്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു. രോഹിത് മാച്ച് ഫീയില്‍ നിന്ന് ഏകദേശം 15000 രൂപ പിഴ അടക്കേണ്ടി വരും.

ഓള്‍ റൌണ്ടറായ രോഹിത് ആറ് ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ 20 മത്സരങ്ങളില്‍ നിന്ന് രോഹിത് മൊത്തം 1042 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 2007 ല്‍ അയര്‍ലന്‍റിനെതിരെയാണ് രോഹിത് അരങ്ങേറിയത്.

വെബ്ദുനിയ വായിക്കുക