രോഗം ഏറെക്കുറെ ഭേദമായി: യുവരാജിന്റെ ട്വീറ്റ്

Webdunia
വ്യാഴം, 16 ഫെബ്രുവരി 2012 (12:48 IST)
PRO
PRO
ആരാധകര്‍ക്കായി ട്വിറ്ററിലൂടെ യുവ്‌രാജ് സിംഗ് ആ സന്തോഷവാര്‍ത്ത പങ്കുവച്ചിരിക്കുകയാണ്. തന്റെ രോഗം ഏറെക്കുറെ ഭേദമായെന്ന് ഡോക്ടര്‍ അറിയിച്ചു എന്നാണ് യുവിയുടെ ട്വീറ്റ്.

ഏറ്റവും ഒടുവില്‍ നടത്തിയ സ്‌കാനിംഗില്‍ ശ്വാസകോശത്തിലെ ട്യൂമര്‍ ഏറെക്കുറേ മാറിയതായി വ്യക്തമായി. ചികിത്സയുടെ രണ്ടാം ഘട്ടം ആരംഭിച്ചുകഴിഞ്ഞുവെന്നും യുവി അറിയിക്കുന്നു.

1996 ക്യാന്‍സര്‍ ബാധിതനായി സൈക്ക്ലിംഗ് താരം ലാന്‍സ് ആംസ്ട്രോങ്ങിനെ ചികിത്സിച്ചു ഭേദമാക്കിയ ലോക പ്രശസ്ത ഡോക്ടര്‍ ലോറന്‍സ് എയ്ന്‍‌ഹോണ്‍ ആണ് യുവിയെ ചികിത്സിക്കുന്നത്.