ഇന്ത്യ-വെസ്‌റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിന് ജയം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയര്‍ത്തിയ 289 റണ്‍ എട്ടു വിക്കറ്റ് നഷ്‌ടപ്പെടുത്തി മൂന്നു പന്തു ശേഷിക്കെയാണ് വിന്‍ഡീസ് സ്വന്തമാക്കിയത്.
മൂന്നു മത്സരങ്ങളുടെ പരമ്പര 1-1 എന്ന സമനിലയിലായി. അവസാന ഓവറുകളില്‍ ഡാരന്‍ സാമി (45 പന്തില്‍ 63 റണ്‍) നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗാണ് വിന്‍ഡീസിനെ കരകയറ്റിയത്.
ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഷാമി, അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. മോഹിത് ശര്‍മയ്‌ക്കും ജഡേജയ്‌ക്കും ഒരു വിക്കറ്റ് കിട്ടി.സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ് വിരാട് കോഹ്ലിയുടെയും അവസാന ഓവറുകളില്‍ ക്യാപ്‌റ്റന്‍ ധോണിയുടെ വെടിക്കെട്ടു (40 പന്തില്‍ 57) മാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഓപ്പണര്‍ ശിഖര്‍ ധവാന്‍ 35 ഉം യുവരാജ് സിങ് 28 ഉം സുരേഷ് റെയ്‌ന 23 ഉം അശ്വിന്‍ 19 ഉം റണ്‍സെടുത്തു. ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് 12 ഉം രവീന്ദ്ര ജഡേജയ്ക്ക് 10 ഉം റണ്‍സാണ് നേടാനായത്. വിന്‍ഡീസിനുവേണ്ടി രവി രാംപോള്‍ നാലും ഹോള്‍ഡറും പെരുമളും സമ്മിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 27 ന് കാണ്‍പുരിലാണ് അവസാന ഏകദിനം.