മൂന്നാം ദിനം: ഓസീസ് 338/4

ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയുടെ മുന്നാം മത്സരത്തിന്‍റെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. ഇരുപത്തിയൊന്ന് റണ്‍സെടുത്ത മൈക്കല്‍ ക്ലാര്‍ക്കും നാല്‍ റണ്‍സോടെ ഷെയിന്‍ വാട്സനുമാണ് ക്രീ‍സില്‍.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്‌സ് സ്കോറായ 613 റണ്‍സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മാത്യൂ ഹെയ്ഡനും(83) സൈമണ്‍ കാറ്റിച്ചും(64) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 123 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അമിത് മിശ്രയാണ് പിന്നീട് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

ബൌളിങ്ങ് ആരംഭിച്ച് അധികം വൈകാതെ തന്നെ മിശ്ര കാറ്റിച്ചിനെ ക്ലീന്‍ ബൌള്‍ഡാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹെയ്ഡനെ സെവാഗ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതിന് പിന്നാലെ റിക്കി പോണ്ടിങ്ങ് (87), മൈക്ക് ഹസി(53) എന്നിവരെയും സെവാഗ് ക്ലീന്‍ ബൌള്‍ഡാക്കി.

വെബ്ദുനിയ വായിക്കുക