പ്രതീക്ഷിച്ചതുപോലെതന്നെ ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പര നഷ്ടത്തിന് പകരം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായന്‍റെ തലയുരുണ്ടു. ഷോയബ് മാലിക്കിനെ നായക സ്ഥാനത്തു നിന്ന് നീക്കി. സീനിയര്‍ ബാറ്റ്സ്മാനായ യൂനിസ് ഖാനാണ് പുതിയ നായകന്‍.
എന്നാല്‍, ഷോയബ് മാലിക് സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നും പുറത്താക്കിയതല്ല എന്നുമാണ് പിസിബി അധ്യക്ഷന്‍ ഇജാസ് ബട്ട് മാധ്യമ സമ്മേളനത്തില്‍ പറഞ്ഞത്.
മാലിക്കിന്‍റെ ശരീരഭാഷ ഒരു നായകനു ചേരുന്ന വിധത്തിലുള്ളതല്ല. അതുകൂടി കണക്കിലെടുത്ത് യൂനുസ് ഖാനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു , ബട്ട് പറഞ്ഞു.
2007 ലെ ലോകകപ്പില്‍ ഇന്‍സമാം ഉള്‍ ഹക്ക് വിരമിച്ച ശേഷം നായക സ്ഥാനം യുനീസ് ഖാനിന് നല്‍കിയെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. മാലിക്കിന് സ്വന്തം നിലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുന്നു എങ്കിലും നായകനായുള്ള ഉത്തരവാദിത്വത്തില്‍ പിഴവുകള്‍ ആവര്‍ത്തിക്കുന്നു എന്നും മുതിര്‍ന്ന കളിക്കാരോടുള്ള സമീപനം മോശമാണെന്നും അരോപണങ്ങളുണ്ടായിരുന്നു.