മഴ കളി തുടരുന്നു, ഗോവ ഏകദിനവും ഭീഷണിയില്‍

ശനി, 23 ഒക്‌ടോബര്‍ 2010 (12:09 IST)
ഇന്ത്യ - ഓസീസ് പരമ്പരയിലെ മഴ കളി തുടരുന്നു. മൂന്നാം ഏകദിനത്തിനും മഴ ഭീഷണിയാകുന്നു. ശനിയാഴച രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഇരുടീമുകളുടേയും പരിശീലനം മുടങ്ങി. രാത്രി തുടങ്ങിയ മഴ ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് അവസാനിച്ചത്.

അടുത്ത 24 മണിക്കൂറില്‍ ഗോവയില്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. ഒക്‌ടോബറില്‍ സംസ്ഥാനത്ത് കനത്ത മഴയാണ് ലഭിച്ചത്. കൊച്ചിയില്‍ നടന്ന ആദ്യ ഏകദിനം മഴ മുടക്കിയിരുന്നു. വെള്ളിയാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ആസ്‌ത്രേലിയയും നെറ്റ് പ്രാക്ടീസ് നടത്തി.

മഹേന്ദ്രസിങ് ധോണിയില്ലാതെയാണ് ഇന്ത്യ വെള്ളിയാഴ്ച പരിശീലനം നടത്തിയത്. ഇന്ത്യന്‍ പരീശീലനം കഴിഞ്ഞയുടന്‍ മഴ വിരുന്നെത്തി. ഓസ്‌ട്രേലിയയുടെ പരിശീലനം രാവിലെയായിരുന്നു. മഡ്ഗാവില്‍ നടക്കുന്ന മത്സരത്തില്‍ 27000ഓളം കാണികളെയാണ് സംഘാടകരായ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക