മഴയില്‍ ദക്ഷിണാഫ്രിക്ക ജയിച്ചു, ഇന്ത്യ തോറ്റു

Webdunia
ശനി, 22 ജനുവരി 2011 (09:43 IST)
PRO
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ 48 റണ്‍സിന് തോറ്റു. കളിയില്‍ മഴ കളിച്ചതുമൂലം ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയെ വിജയികളായി പ്രഖ്യാപിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ 2-2 എന്ന നിലയില്‍ സമനിലയിലാണ്. ഇതോടെ അഞ്ചാം ഏകദിനം ഇരുടീമുകള്‍ക്കും നിര്‍ണായകമായിരിക്കുകയാണ്.

മഴയ്ക്കു മുമ്പേ തീര്‍ന്ന വിക്കറ്റുകളാണ്‌ കളിയുടെ ഗതി നിശ്ച്ചയിച്ചത്‌. ഒരു റണ്‍സെടുത്ത്‌ പുറത്തായ രോഹിത്‌ ശര്‍മയും, രണ്ടു റണ്‍സ്‌ മാത്രമെടുത്ത ധോണിയും യൂസഫ്‌ പഠാനുമെല്ലാം തോല്‍വിയുടെ പങ്ക് വഹിക്കണം.

ഒരറ്റത്ത്‌ മനോഹരമായ സ്ട്രോക്കുകളിലൂടെ റണ്‍സ്‌ വാരിക്കൂട്ടിയ വിരാട്‌ കോഹ്ല‍ിക്ക്‌ മികച്ച ഒരു കൂട്ടുക്കെട്ടുണ്ടാക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. രണ്ടു സിക്സറും ഏഴു ഫോറുമടക്കം 87 റണ്‍സെടുത്ത കോഹ്ല‍ിക്ക്‌ മഴ സെഞ്ചുറിയും നഷ്ടപ്പെടുത്തി.

111 പന്തും, നാലു വിക്കറ്റും ബാക്കി നില്‍ക്കുമ്പോഴാണ്‌ മഴയെത്തിയത്‌. അപ്പോള്‍ ജയത്തിലേക്കുള്ള ദൂരം 129 റണ്‍സായിരുന്നു. ഡക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം ലക്‌ഷ്യം പുനര്‍നിര്‍ണയിച്ച്‌ കളി രണ്ടാമത് ആരംഭിച്ചെങ്കിലും മഴ വീണ്ടുമെത്തിയപ്പോള്‍ കളി ഉപേക്ഷിക്കുകയായിരുന്നു. 71 റണ്‍സെടുത്ത ഡുമിനിയും, 64 റണ്‍സെടുത്ത ആംലയുമാണ്‌ ദക്ഷിണാഫ്രിക്കന്‍ നിരയിലെ പ്രധാന സ്കോറര്‍മാര്‍. ഡുമിനിയാണ്‌ മാന്‍ ഓഫ്‌ ദ്‌ മാച്ച്‌.