വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും വിക്കറ്റ് കീപ്പര്‍ ബ്രണ്ടന്‍ മക്കല്ലത്തിന് കീവീസ് നായകനാവാന്‍ ഇനിയും അവസരമുണ്ടെന്ന് ക്യാപ്റ്റന്‍ ഡാനിയേല്‍ വെറ്റോറി. സീനിയര്‍ താരങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്കി ടീമില്‍ കൂടുതല്‍ നായകമികവുള്ളവരെ വളര്ത്തിക്കൊണ്ടിവരാനുള്ള സെലക്ടര്‍മാരുടെ തീരുമാനത്തെ വെറ്റോറി പ്രശംസിച്ചു.
കീവീസ് നായകനാവുക എന്നത് മക്കല്ലത്തിന്റെ ആഗ്രഹമാണ്. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയെങ്കിലും അദേഹത്തിന് ഇനിയും അതിന് അവസരമുണ്ട്. ഭാവിയില്‍ മക്കല്ലം നായകനാവില്ലെന്ന് പറയാനാവില്ല. ഒരു വൈസ് ക്യാപ്റ്റന്‍ ഉണ്ടെങ്കില്‍ എപ്പോഴും നമ്മള് അദ്ദേഹത്തെ ആശ്രയിക്കും. എന്നാല്‍ അത്തരമൊരു സ്ഥാനം ഇല്ലാത്ത അവസ്ഥയില്‍ നമുക്ക് മുന്നിലുള്ള മറ്റ് അവസരങ്ങളും നമ്മള് വിനിയോഗിക്കും.
സമീപകാലത്ത് ബാറ്റ്സ്മാന് എന്ന നിലയില്‍ മക്കല്ലത്തിന്റെ ഫോം തീര്‍ത്തും മോശമായിരുന്നു. അദ്ദേഹം ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വേണ്ടത്. വൈസ് ക്യാപ്റ്റന്റെ അഭാവത്തില്‍ ടീമിലെ സീനിയര്‍ താരങ്ങളായ ജേക്കബ് ഓറം, കൈ മില്‍സ്, റോസ് ടൈലര്‍, മക്കല്ലം എനിവരുമായി ആശയങ്ങള്‍ പങ്കിടുമെന്നും വെറ്റോറി പറഞ്ഞു.
അബുദാബിയില്‍ പാകിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ വൈസ് ക്യാപ്റ്റന്‍ ഇല്ലാതെയായിരിക്കും ന്യൂസിലന്‍ഡ് ഇറങ്ങുക. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പയില്‍ ഉള്ളത്. മക്കല്ലവും-വെറ്റോറിയും തമ്മിലുള്ള ടീമിലെ അധികാര വടംവലിയാണ് മക്കല്ലത്തിന്റെ ഉപനായക സ്ഥാനം തെറിഛ്കതിനു പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.