ബുള്‍ഡോസേഴ്സ് തൂത്തുവാരി; കേരളത്തിന്റെ ഫൈനല്‍ സ്വപ്നം പൊലിഞ്ഞു

ശനി, 9 മാര്‍ച്ച് 2013 (20:24 IST)
PRO
PRO
ബുള്‍ഡോസേഴ്സ് കരുത്തുതെളിയിച്ചു, കേരള സ്ട്രൈക്കേഴ്സ് സെമിയില്‍ പുറത്ത്. ഏഴ് വിക്കറ്റിനാണ് കര്‍ണാടക ബുള്‍ഡോസേഴ്സ് മലയാള സിനിമാതാരങ്ങളെ തോല്‍പിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മലയാള സിനിമാതാരങ്ങള്‍ ബുള്‍ഡോസേഴ്സിന്റെ ബോളിംഗ് മികവില്‍ വിയര്‍ത്തു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കേരളം നേടിയത് 130 റണ്‍സ് മാത്രം.

36 റണ്‍സെടുത്ത മദന്‍മോഹനാണ് അമ്മ കേരള സ്ട്രൈക്കേഴ്സിന്റെ ടോപ് സ്കോറര്‍. വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്ത് 7 റണ്‍സെടുത്തപ്പോള്‍ രാജീവ് പിള്ള 16 റണ്‍സ് നേടി. രാഗേന്ദു 17 റണ്‍സെടുത്തു.

വിജയലക്ഷ്യം പിന്തുടര്‍ന്ന കന്നടതാരങ്ങള്‍ക്ക് തുടക്കത്തില്‍ കാലിടറി. ആദ്യ രണ്ടോവറില്‍ രണ്ടുവിക്കറ്റുകള്‍ വീണു. എന്നാല്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തടിക്കുന്നത് നോക്കി നിര്‍ക്കാനേ കേരളത്തിനായുള്ളൂ. കാര്‍ത്തിക്കും ധ്രുവും ചേര്‍ന്ന് കളി കര്‍ണാടകയുടെ കയ്യിലാക്കി. 36 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത് ധ്രുവ് മടങ്ങുമ്പോള്‍ കര്‍ണാടക ജയം ഉറപ്പിച്ചിരുന്നു.

കാര്‍ത്തിക് 46 പന്തില്‍ നിന്ന് 50 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാംസെമിയില്‍, ആതിഥേയരായ തെലുഗു വാരിയേഴ്സ് വീര്‍ മറാത്തിയുമായി ഏറ്റുമുട്ടും. ഈ മല്‍സത്തില്‍ ജയിക്കുന്ന ടീമുമായി കര്‍ണാടക ബുള്‍ഡോസേഴ്സ് കലാശപ്പോരിനിറങ്ങും. ബാംഗ്ലൂരിലാണ് സിസിഎല്‍ മൂന്നാം എഡിഷന്റെ ഫൈനല്‍.

വെബ്ദുനിയ വായിക്കുക