ബിസിസിഐ അഴിമതി വിരുദ്ധ സമിതി ഐപിഎല്‍ കോഴക്കേസിലകപ്പെട്ട ശ്രീശാന്തില്‍ നിന്നും മൊഴിയെടുത്തു
ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയാണ് ബിസിസിഐ ശ്രീശാന്തില്‍ നിന്ന് മൊഴിയെടുത്തത്. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ക്ഷമയോടെ കാത്തിരിക്കുകയാണ് ഇനി ചെയ്യാനുള്ളതെന്നും മൊഴികൊടുത്തതിന് ശേഷം ശ്രീശാന്ത് പറഞ്ഞു.
കോഴക്കേസിലകപ്പെട്ട ശ്രീശാന്തും മറ്റ് കളിക്കാര്‍ക്കും രണ്ടാഴ്ച മുന്‍പാണ് ജാമ്യം ലഭിച്ചത്. തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ്.