ബിസിസിഐ പ്രതിനിധികള്‍ അന്വേഷണത്തിന് ഹാജരാകണമെന്ന ആവശ്യത്തിന് സ്റ്റേ

വെള്ളി, 26 ജൂലൈ 2013 (12:28 IST)
PRO
PRO
ബിസിസിഐ പ്രതിനിധികള്‍ അന്വേഷണത്തിന് ഹാജരാകണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ആവശ്യം സ്റ്റേ ചെയ്തു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ബിസിസിഐ പ്രതിനിധികള്‍ അന്വേഷണത്തിന് ഹാജരാകണമെന്ന ആവശ്യമാണ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി വിവരാവകാശ നിയമപ്രകാരം വിവിരങ്ങള്‍ നല്‍കാന്‍ മാധുരി അഗര്‍വാള്‍ ബിസിസിഐയെ സമീപിച്ചിരുന്നു. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ ബിസിസിഐ തയ്യാറായില്ല. തുടര്‍ന്ന് മാധുരി കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു.

മാധുരിയുടെ പരാതിയെ തുടര്‍ന്ന് ബിസിസിഐ പ്രതിനിധികള്‍ ജൂലൈ 26, 27 തീയതികളില്‍ ഹാജരാകണമെന്ന് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഈ നടപടിയാണ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

വെബ്ദുനിയ വായിക്കുക