ബിസിസിഐക്ക് 318 കോടി രൂപയുടെ നികുതി കുടിശ്ശിക

വെള്ളി, 28 ജൂണ്‍ 2013 (17:28 IST)
PRO
PRO
ബിസിസിഐക്ക് 318 കോടി രൂപയുടെ നികുതി കുടിശ്ശികയെന്ന് രേഖകള്‍. കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ഗുരുതരവീഴ്ച.

സാധാരണക്കാരില്‍ നിന്ന് ആദായ നികുതി ഈടാക്കാന്‍ തിടുക്കം കാട്ടുന്ന ആദായ നികുതി വകുപ്പിന് കോടികളുടെ വരുമാനമുള്ള ബിസിസിഐയോട് മൃദു സമീപനമാണ്. തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടും കുടിശ്ശിക വസൂലാക്കാന്‍ നടപടിയുണ്ടായിട്ടില്ല.

നികുതി നിര്‍ണ്ണയം സംബന്ധിച്ച അപ്പീല്‍ പരിഗണനയിലുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ അടവ് വൈകിപ്പിക്കുന്നത്. 2007ലെ അപ്പീല്‍ പോലും ഇതുവരെയും തീര്‍പ്പാക്കിയിട്ടില്ല. മാത്രമല്ല 2011- 12 വര്‍ഷത്തെ ആദായ നികുതി എത്രയെന്ന് തിട്ടപ്പെടുത്താനും നടപടിയില്ല. കുടിശ്ശിക ഈടാക്കാന്‍ ബാങ്ക് അക്കൗണ്ട് അറ്റാച്ച് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാമെന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ അലംഭാവം.<

വെബ്ദുനിയ വായിക്കുക