ബാ‍റില്‍ വച്ച് എതിര്‍ടീം കളിക്കാരനെ ആക്രമിച്ച വാര്‍ണര്‍ക്കെതിരെ നടപടി

വ്യാഴം, 13 ജൂണ്‍ 2013 (17:01 IST)
PRO
ആക്രമിച്ച് കളിക്കുന്നതില്‍ പേരെടുത്ത ഡേവിഡ് വാര്‍ണര്‍ ഒടുവില്‍ എതിര്‍കളിക്കാരനെ ആക്രമിച്ചതിന് പുറത്ത്. ചാംപ്യന്‍സ്‌ ട്രോഫി മല്‍സരത്തിനുശേഷം എതിര്‍ടീമിലെ കളിക്കാരനെ കായികമായി നേരിട്ടതിന്‌ ഒാ‍സ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണറെ മല്‍സരത്തില്‍നിന്ന്‌ ഒഴിവാക്കിയത്.

വാര്‍ണര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്‌. ബര്‍മിംഗ്‌ഹാമില്‍ ഇംഗ്ലണ്ടിനെതിരെ ഒാ‍സ്ട്രേലിയ 48 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയശേഷം ഒരു ബാറില്‍വച്ചായിരുന്നു വാര്‍ണറുടെ പ്രകടനം.

ഇംഗ്ലിഷ്‌ താരം ജോ റൂട്ടിനെ പ്രകോപനം കൂടാതെ ആക്രമിച്ചുവെന്നാണു വാര്‍ണര്‍ക്കെതിരെയുള്ള പരാതി. വാര്‍ണര്‍ കുറ്റം സമ്മതിച്ചതായും പരാതി സത്യമാണെന്നും ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും ക്രിക്കറ്റ്‌ ബോര്‍ഡുകള്‍ സ്ഥിരീകരിച്ചു.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് മാപ്പപേക്ഷിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാനാണ് അധികൃതര്‍ വാര്‍ണറോട് പറഞ്ഞിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തോടെ വാര്‍ണറുടെ ആഷസ് പ്രതീക്ഷകളും മങ്ങി.

വെബ്ദുനിയ വായിക്കുക