പ്രവീണ്‍കുമാര്‍ കൂടുതല്‍ കുഴപ്പത്തില്‍

ശനി, 9 ഫെബ്രുവരി 2013 (17:16 IST)
PRO
ബിസിസിഐ കോര്‍പറേറ്റ് ട്രോഫി മത്സരത്തിനിടെ എതിര്‍താരത്തെ അസഭ്യംപറഞ്ഞെന്ന ആരോപണവിധേയനായ പേസ് ബൗളര്‍ പ്രവീണ്‍കുമാര്‍ കുഴപ്പത്തില്‍.

മാനസികാരോഗ്യനില തെറ്റിയ കളിക്കാരനെന്നാണ് അമ്പയര്‍മാര്‍ പ്രവീണിനെക്കുറിച്ച് മാച്ച് റഫറിക്ക് നല്‍കിയ റിപ്പോര്‍ട്ട്. ഒഎന്‍ജിസിയും ഇന്‍കംടാക്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

പ്രവീണ്‍ എറിഞ്ഞ ഒരു ഷോര്‍ട്ട്പിച്ച് പന്ത് നോബോളാണോയെന്ന് ഇന്‍കംടാക്സിന്റെ ബാറ്റ്സ്മാനായ അജിതേഷ് അര്‍ഗല്‍ അമ്പയറോട് ആരാഞ്ഞു. ഇതോടെ പ്രകോപിതനായ പ്രവീണ്‍ ബാറ്റ്സ്മാനെതിരെ തിരിയുകയും അസഭ്യംചൊരിയുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക