പ്രളയം: ഹര്‍ഭജന്‍ സിംഗിനെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി

വ്യാഴം, 20 ജൂണ്‍ 2013 (08:42 IST)
PRO
പ്രളയംമൂലം യാത്രചെയ്യാനാവാതെ കുടുങ്ങിയ ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിങ്ങിനെ വ്യോമസേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. തീര്‍ഥാടനത്തിനെത്തിയ ഹര്‍ഭജന്‍ പ്രതികൂലകാലാവസ്ഥമൂലം നാലുദിവസമായി ജോഷിമഠിലെ ഐടിബിപി ക്യാംപിലായിരുന്നു. അവിടെ നിന്നാണു സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയത്‌.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഹേംകുണ്ട്‌ സാഹിബ്‌ ഗുരുദ്വാര സന്ദര്‍ശനം അദ്ദേഹം ഉപേക്ഷിച്ചു. രക്ഷപ്പെടുത്താനെത്തിയ പത്താന്‍കോട്ട്‌ 205 നമ്പര്‍ ആര്‍മി ഏവിയേഷനു ഹര്‍ഭജന്‍ ട്വിറ്ററിലൂടെ പ്രത്യേകം നന്ദി പറഞ്ഞു.

കര്‍ണാടകയില്‍ നിന്നു തീര്‍ഥാടനത്തിനെത്തിയ മുന്‍മന്ത്രി ശോഭ കരന്തലാജെ ഉള്‍പ്പെട്ട നൂറോളം തീര്‍ഥാടകരും ഉത്തരാഖണ്ഡില്‍ കുടുങ്ങിയിട്ടുണ്ട്‌. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘത്തെ അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക