രാജ്യത്തിന് വേണ്ടി കളിക്കുന്നതാണ് ഇപ്പോഴും തനിക്ക് പ്രധാനമെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞു. ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടിയ തുക ലഭിച്ച രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് ഉത്തപ്പ.
ഐപിഎല്‍ ലേലത്തില്‍ മികച്ച പ്രതിഫലം കിട്ടുന്നത് സന്തോഷം തന്നെ. എനിക്ക് അത്ര മൂല്യമുണ്ടെന്ന് ആള്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ടല്ലോ. പക്ഷേ ഐപിഎല്ലിനേക്കാളും രാജ്യത്തിന് വേണ്ടി കളിക്കുന്നതാണ് എനിക്ക് പ്രധാനം. കളിക്കാര്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കഴിവ് തെളിയിക്കുകയാണ് ആദ്യം വേണ്ടത്. അങ്ങനെയാകുമ്പോള്‍ അവരുടെ മൂല്യം ഉയരും- ഉത്തപ്പ പറഞ്ഞു.
റോബിന്‍ ഉത്തപ്പയെ 9.6 കോടി രൂപയ്ക്കു പൂനെ സഹാറ വാരിയേഴ്സാണ് സ്വന്തമാക്കിയത്. ഉത്തപ്പയ്ക്കു കഴിഞ്ഞ ലേലത്തില്‍ ലഭിച്ചതു 3.2 കോടി രൂപയായിരുന്നു. യൂസഫ് പഠാനും 9.6 കോടി രൂപ ലഭിച്ചു. ഐപിഎല്‍ കളിക്കാരുടെ ലേലത്തില്‍ ഇതുവരെയുള്ളതില്‍ റ്റവും കൂടിയ തുക ലഭിച്ചത് ഗംഭീറിനാണ്. 11 കോടിയിലേറെ രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ഗംഭീറിനെ സ്വന്തമാക്കിയത്.