പരുക്ക്: ലീ മൂന്നാം ടെസ്റ്റിനുമില്ല

വെള്ളി, 24 ജൂലൈ 2009 (10:36 IST)
ഓസ്ട്രേലിയന്‍ പേസ് ബൌളര്‍ ബ്രെറ്റ് ലീ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് ടെസ്റ്റുകളില്‍ ലീ കളിച്ചിരുന്നില്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടന്ന പരിശീലന മത്സരത്തിനിടെയാണ് ലീക്ക് പരിക്കേറ്റത്.

ബൌളിംഗ് പരാജയത്തെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ പരാജയപ്പെട്ടിരുന്നു. ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ടിന്‍റെ ഇരുപത് വിക്കറ്റും നേടാന്‍ ഓസീസ് ബൌളര്‍മാര്‍ക്കായിരുന്നില്ല.

മിച്ചല്‍ ജോണ്‍സന്‍റെ ഫോമില്ലായ്മയും ബ്രെറ്റ് ലീയുടെ പരുക്കും മൂന്നാം ടെസ്റ്റിനിറങ്ങുന്ന ഓസീസിന് തലവേദനായിരിക്കുകയാണ്. അഞ്ചു മത്സരങ്ങളടങ്ങിയ ആഷസ് പരമ്പരയില്‍ ഓസീസ് ഇപ്പോള്‍ 1-0ന് പിന്നിലാണ്.

പരുക്ക് പൂര്‍ണമായി ഭേദമാകാതെ കളിക്കേണ്ടെന്നതിനാലാണ് മൂന്നാം ടെസ്റ്റില്‍ നിന്ന് ലീ വിട്ടു നില്‍ക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വക്താവ് പറഞ്ഞു. അതേസമയം, നാലാം ടെസ്റ്റില്‍ പൂര്‍ണ കായികക്ഷമതയോടു കൂടി ലീ തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക