പഞ്ചാബിന് തകര്‍പ്പന്‍ ജയം

തിങ്കള്‍, 21 ഏപ്രില്‍ 2014 (10:03 IST)
PRO
PRO
കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വീണ്ടും തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ റോയല്‍സിനെയാണ് ഇത്തവണ അവര്‍ തകര്‍ത്തത്. 192 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നാണ് പഞ്ചാബിന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് സഞ്ജു വി സാംസണ്‍ന്റെയും നായകന്‍ ഷെയ്ന്‍ വാട്‌സണ്‍ന്റെയും തകര്‍പ്പന്‍ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. തുടക്കത്തില്‍ സഞ്ജുവും പിന്നീട് വാട്‌സണും ആളികത്തുകയായിരുന്നു. തുടര്‍ന്ന് മികച്ച സ്‌കോര്‍ പിറന്നു. സഞ്ജു 52 റണ്‍സും, വാട്‌സണ്‍ 50 റണ്‍സും സ്കോര്‍ ചെയ്തു.

192 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് ഗ്രെന്‍ മാക്സ് വെല്ലും ഡേവിഡ് മില്ലറും ചേര്‍ന്ന് ജയം സമ്മാനിക്കുകയായിരുന്നു. മാക്സ് വെല്‍ 89 റണ്‍സും മില്ലര്‍ 51 റണ്‍സും അതിവേഗം കൂട്ടിച്ചേര്‍ത്തു. ഇവരുടെ പ്രകടനമാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. പൂജാര 38 പന്തില്‍ 40 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് ഇവരുടെ തകര്‍പ്പന്‍ ജയം.

വെബ്ദുനിയ വായിക്കുക