ന്യൂസിലാന്‍ഡ് ഭേദപ്പെട്ട സ്‌കോറിലേക്ക്

വെള്ളി, 31 ഓഗസ്റ്റ് 2012 (17:11 IST)
PRO
PRO
ബാംഗ്ലൂര്‍ ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന അവസാന ടെസ്‌റ്റ് മത്സരത്തിന്റെ ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ ന്യൂസിലാന്‍ഡ് ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 328 റണ്‍സ് നേടി. ക്യാപ്‌റ്റന്‍ റോസ് ടെയ്‌ലറുടെ(113) സെഞ്ച്വറി മികവാണ് ടീമിന് ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സഹായകമായത്.

മുന്‍ നിര ബാറ്റ്സ്മാന്‍‌മാരായ എംജെ ഗുപ്‌തില്‍(53), ബിബി മക്കല്ലം(0), കേന്‍ വില്യംസന്‍(17), റോസ് ടെയ്‌ലര്‍(113), ഡിആര്‍ ഫ്ലയന്‍(33), ജെസി ഫ്രാങ്ക്ലിന്‍(8) എന്നിവരാണ് ഔട്ടായത്. കഴിഞ്ഞ ടെസ്‌റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രഗ്യാന്‍ ഓജ നാല് വിക്കറ്റ് നേടിയിട്ടുണ്ട്. ഫാസ്റ്റ് ബൌളര്‍ സഹീര്‍ ഖാനും ആര്‍ അശ്വിനും ഓരോ വിക്കറ്റ് വീതമുണ്ട്.

ആദ്യ ടെസ്‌റ്റില്‍ ഏറ്റ കനത്ത തോല്‍‌വിക്ക് തിരിച്ചടിയായി അവസാന ടെസ്‌റ്റില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ സ്‌കോര്‍ നേടാനാണ് ന്യൂസിലാന്‍ഡ് ലക്‍ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക