അയര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച് നെതര്‍ലന്‍ഡ് ട്വന്റി20 ലോകകപ്പിന്റെ സൂപ്പര്‍ ടെന്‍ റൗണ്ടിലേക്ക് യോഗ്യത നേടി.
യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ നാല് വിക്കറ്റിന് 189 റണ്‍സ് എടുത്തപ്പോള്‍ സൂപ്പര്‍ ടെന്നിലേക്ക് യോഗ്യത നേടാന്‍ നെതര്‍ലന്‍ഡ്സിന് 14.2 ഓവറില്‍ മത്സരം ജയിക്കേണ്ടിയിരുന്നു. ഓപ്പണിങ് ബാറ്റ്സ്മാന് സ്റ്റീഫന്‍ മൈബര്ഗിന്റെ(63) തകര്‍പ്പന്‍ ഇന്നിങ്സിന്റെ പിന്‍ബലത്തില്‍ അവര്‍ 13.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.
ബി ഗ്രൂപ്പിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സിംബാബ്വെ, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നീ മൂന്നു ടീമുകള്‍ക്കും നാല് പോയന്റ് വീതമായിരുന്നു. മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് നെതര്‍ലന്‍ഡ്സ് യോഗ്യത നേടിയത്.