നാലാം ഏകദിനം: റെയ്നയ്ക്കും അര്‍ദ്ധസെഞ്ച്വറി

Webdunia
ബുധന്‍, 23 ജനുവരി 2013 (19:34 IST)
PTI
ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍. രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ സുരേഷ് റെയ്നയും അര്‍ദ്ധസെഞ്ച്വറി തികച്ചു. ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നതായാണ് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ അഞ്ചുവിക്കറ്റിന് 215 എന്ന നിലയിലാണ് ഇന്ത്യ. 19 റണ്‍സെടുത്ത ധോണിയാണ് അവസാനം പുറത്തായത്. ഗൌതം ഗംഭീര്‍, വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, രോഹിത് ശര്‍മ്മ എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഗംഭീര്‍ 10 റണ്‍സിനും യുവരാജ് മൂന്ന് റണ്‍സിനുമാണ് പുറത്തായത്. ഗംഭീറിന്‍റെ ഔട്ട് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കീപ്പര്‍ ക്യാച്ച് എടുത്തപ്പോള്‍ പന്ത് ബാറ്റില്‍ സ്പര്‍ശിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതിഷേധിക്കുന്ന മുഖവുമായാണ് ഗംഭീര്‍ ക്രീസ് വിട്ടത്.

ടീമില്‍ മടങ്ങിയെത്തിയ രോഹിത് ശര്‍മ ടീമിനെ ശക്തമായി മുന്നോട്ടുനയിക്കുന്ന കാഴ്ചയാണ് കണ്ടത്.