'നഗ്നയാകും, ധാര്‍മ്മികത പ്രശ്നമല്ല'; പൂനം ഉറച്ചുതന്നെ

വ്യാഴം, 31 മാര്‍ച്ച് 2011 (16:39 IST)
PRO
PRO
ആദ്യം സ്റ്റേഡിയത്തില്‍ നഗ്നയാകും. പിന്നെ ഡ്രെസ്സിംഗ് റൂമില്‍ ഇന്ത്യന്‍ താരങ്ങളുടെ മുന്നിലും’ - ഇന്ത്യ ലോകകപ്പ് നേടിയാല്‍ നഗ്നയാകുമെന്ന തന്റെ പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മോഡല്‍ പൂനം പാണ്ഡെ.

അതേസമയം പൂനം പാണ്ഡെയുടെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. നഗ്നതയിലൂടെ സന്തോഷം പ്രകടിപ്പിക്കുകയെന്നത് ഇന്ത്യന്‍ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് വിശ്വഹിന്ദു പരിഷിത്തിന്റെ വിനോദ് ബന്‍സാല്‍ പറയുന്നു. ഇന്ത്യന്‍ ടീം ജയിക്കുമ്പോള്‍ അതിയായി സന്തോഷിക്കുന്നുവെന്നതില്‍ പൂനത്തിനെ അഭിനന്ദിക്കുന്നു. പക്ഷേ സന്തോഷം പ്രകടിപ്പിക്കാന്‍ നഗ്നതയല്ലാതെ മറ്റ് വഴികളില്ലേ‌‌- വിനോദ് ബന്‍സാല്‍ ചോദിക്കുന്നു.

ഇത്തരം ആഭാസരവും അശ്ലീകരവുമായ കാര്യങ്ങള്‍ക്ക് തീര്‍ത്തും എതിരാണെന്ന് എം എന്‍ എസിന്റെ ശാലിനി താക്കറെ പറയുന്നു. പൂനത്തിന്റെ ഗിമ്മിക്കുകള്‍ തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് എതിര്‍ക്കുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കുന്നു. പൊതുധാര്‍മ്മികയ്ക്ക് എതിരാണ് ഇത്. ഒരു കുറ്റകൃത്യമാണ് ഇത്. ഇത്തരം പ്രവണതകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ ഇതു ഞങ്ങള്‍ കൈകാര്യം ചെയ്യും- ശിവസേനയുടെ യുവവിഭാഗം നേതാവ് രാഹുല്‍ നവ്രെകര്‍ പറഞ്ഞു.

എന്നാല്‍ ഇതൊന്നും തന്നെ ഒട്ടും ബാധിക്കില്ലെന്ന് പൂനം പറയുന്നു. മറ്റുള്ളവര്‍ പറയുന്നത് ഞാന്‍ കണക്കിലെടുക്കുന്നില്ല. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍‌ലോഡ് ചെയ്യപ്പെടുന്ന മോഡലില്‍ ഒരാളാണ് ഞാന്‍. പ്രശസ്തിക്ക് വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതില്ല. ഞാന്‍ തീരുമാനിച്ച കാര്യം എന്തായാലും ചെയ്യും- പൂനം വ്യക്തമാക്കുന്നു.

ക്രിക്കറ്റ്‌ എന്നാല്‍ തനിക്ക്‌ ഭ്രാന്താണ്‌. ഇന്ത്യന്‍ ടീമിന്റെ കടുത്ത ആരാധികയാണ്‌ താന്‍. കപ്പ്‌ നേടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ മികച്ച പിന്തുണയുടെ ആവശ്യമുണ്ടെന്നും അതിനാലാണ് നഗ്നയാകാന്‍ തയ്യാറാകുന്നതെന്നും പൂനം നേരത്തെ പറഞ്ഞിരുന്നു.

ചീപ്പ്‌ പബ്ലിസിറ്റിക്ക്‌ വേണ്ടിയുള്ളതല്ല ഈ തീരുമാനം. ഇന്ത്യയുടെ ജയം മാത്രമേ മനസിലുള്ളു. എന്റെ ശരീരത്തെക്കുറിച്ച്‌ അഭിമാനമുണ്ട്. നന്നായി കളിക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനം നല്‍കുക എന്നത്‌ മാത്രമാണ്‌ തന്റെ ലക്‍ഷ്യമെന്നും പൂനം പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക