ധോണിയെപ്പറ്റിയുള്ള പുകഴ്ത്തല്‍ തിരക്കിലാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. മല്‍സരം ജയിപ്പിക്കാനുള്ള ധോനിയുടെ കഴിവിനെ ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദ്ദാനോടാണ് അവര്‍ ഉപമിക്കുന്നത്.
നൂറ്റാണ്ടിലെ മികച്ച സ്‌പോര്‍ട്‌സ് താരമായി അവര്‍ കരുതുന്നതും ധോനിയെ തന്നെ. ഏറെ സമ്മര്‍ദ്ദമുള്ള കളിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിന് പുറമേ ഐപിഎല്ലിലും ധോനി ടീമിനെ മികച്ച വിജയത്തിലേക്ക് നയിക്കുന്നതായി മാധ്യമങ്ങള്‍ കണ്ടെത്തുന്നു.
കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച കായികതാരമായിരുന്ന മൈക്കല്‍ ജോര്‍ദ്ദാന്‍ എന്‍ബിഎയില്‍ ചിക്കാഗോ ബുള്‍സ് ടീമിനെ തോല്‍വിയില്‍ നിന്നും അത്ഭുതാവഹമായി തിരിച്ചു കൊണ്ടുവരുന്ന രീതി തന്നെയാണ് ധോനി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ചെയ്യുന്നതെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.