ധവാന് സെഞ്ച്വറി നഷ്ടം

വെള്ളി, 28 ഫെബ്രുവരി 2014 (16:20 IST)
PRO
സെഞ്ച്വറിക്കരികെ ശിഖര്‍ ധവാന്‍ ഔട്ടായി. 94 റണ്‍സ് എടുത്ത ശിഖര്‍ ധവാനെ അജന്ത മെന്‍ഡസാണ് ബൌള്‍ഡാക്കിയത്. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

രോഹിത് ശര്‍മ തുടക്കത്തില്‍ നഷ്ടമായെങ്കിലും ക്യാപ്ടന്‍ കോഹ്‌ലിയും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. കോഹ്‌ലി 48 റണ്‍സ് എടുത്തു. രഹാന 22 റണ്‍സ് എടുത്ത് ഔട്ടായി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 41 ഓവറില്‍ 202ന് അഞ്ച് എന്ന നിലയിലാണ്

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. വളരെ തന്ത്രപരമായ തീരുമാനമാണ് ശ്രീലങ്കന്‍ പട പുറത്തെടുത്തത്.

വെബ്ദുനിയ വായിക്കുക