ദേശീയ താരങ്ങള്‍ ഐപിഎല്ലില്‍

FILEFILE
സീ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള ട്വന്‍റി20 ലീഗായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന് ബദലായി ബി സി സി ഐ രൂപികരിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഔദ്യോഗിക രൂപം കൈവന്നതോടെ ഇതിലുള്ള അന്താരാഷ്ട്ര താരങ്ങളുടെ താല്‍പര്യം വര്‍ദ്ധിച്ചു വരികയാണ്. അടുത്ത വര്‍ഷം ഏപ്രിലിലാണ് മത്സരങ്ങള്‍ ആരംഭിക്കുക.

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, കുംബ്ലെ എന്നിവര്‍ക്ക് പുറമേ മുത്തയ്യ മുരളീധരന്‍, ഗ്ലെന്‍ മക്ഗ്രാത്ത്, സ്റ്റീഫന്‍ ഫ്ലെമിംഗ്, മഹേളാ ജയവര്‍ദ്ധനെ തുടങ്ങിയവരും ഐ പി എല്ലുമായി കരാറില്‍ ഏര്‍പ്പെട്ടിടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് ഉള്‍പ്പടെ അവരുടെ ദേശിയ ക്രിക്കറ്റ് ടീമിലെ നാല് അംഗങ്ങളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കരാര്‍ ഒപ്പിട്ടത്. ഹെര്‍ഷല്‍ ഗിബ്സ്, ഡി വില്ലിയേഴ്സ്, ആഷ്‌വെല്‍ പ്രിന്‍സ്, ആല്‍ബി മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് സ്മിത്തിനു പുറമേ കരാറില്‍ ഏര്‍പ്പെട്ടത്.

ഇവരെ കൂടാതെ സജീവമായി രംഗത്തുള്ള പത്ത് അന്തര്‍ദേശിയ താരങ്ങള്‍ പ്രീമിയര്‍ ലീഗുമായി പുതായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ബോര്‍ഡ് പ്രതിനിധികള്‍ ചൊവ്വാഴ്ച അറിയിച്ചു.

ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെട്ടോറി,സ്കോട്ട് സ്റ്റൈറിസ്,പാകിസ്ഥാന്‍ താരം മൊഹമ്മദ് യൂസുഫ്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ ശിവ്നാരായന്‍ ചന്ദ്രപോള്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൌളര്‍ ചാമിന്ദ വാസ്, എന്നിവരും പ്രീമിയര്‍ ലീഗുമായി കരാറില്‍ ഏര്‍പ്പെട്ടു.മുന്‍ ഓസ്ട്രേലിയന്‍ താരം ജസ്റ്റിന്‍ ലാംഗറും കരാറില്‍ ഒപ്പിട്ടിട്ടുണ്ട്

വെബ്ദുനിയ വായിക്കുക