തന്റെ കാലഘട്ടത്തിലെ എറ്റവും മികച്ച ഓ‍ള്‍ റൗണ്ടര്‍ ഇമ്രാന്‍ ഖാന്‍; റിച്ചാര്‍ഡ് ഹാഡ്‌ലി

ബുധന്‍, 21 ഓഗസ്റ്റ് 2013 (17:09 IST)
PRO
തന്റെ കാലഘട്ടത്തിലെ എറ്റവും മികച്ച ഓ‍ള്‍ റൗണ്ടര്‍ അന്നത്തെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ ആയിരുന്നുവെന്നു ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ റിച്ചാര്‍ഡ്‌ ഹാഡ്‌ലി.

മികച്ച ബാറ്റ്സ്മാനായിരുന്നു ഇമ്രാന്‍ ഖാന്‍ എന്ന് അദ്ദേഹം പറഞ്ഞു. ഏത്‌ എതിരാളിക്കും പേടിസ്വപ്നവുമായ ബൌളറും കൂടിയായിരുന്നു ഇമ്രാന്‍ ഖാന്‍. ബുദ്ധിമാനായ ക്യാപ്റ്റനുമായിരുന്ന ഇമ്രാന്‍ മികവുറ്റ കളിക്കാരനായിരുന്നുവെന്നാണ് ഹാഡ്‌ലിയുടെ വിലയിരുത്തല്‍.

ഇമ്രാന്‍ ഖാന്‍, കപില്‍ദേവ്‌, റിച്ചാര്‍ഡ്‌ ഹാഡ്‌ലി, ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതം എന്നിവര്‍ എണ്‍പതുകളില്‍ ലോകക്രിക്കറ്റിനെ നയിച്ച ഓള്‍റൗണ്ടര്‍മാരായിരുന്നു. തങ്ങളില്‍ കേമന്‍ ഇമ്രാന്‍ തന്നെ എന്നാണ്‌ ഹാഡ്‌ലി വിലയിരുത്തുന്നത്‌.

വെബ്ദുനിയ വായിക്കുക