ഡുമിനി തകര്‍ത്തടിച്ചു; അയര്‍ലന്‍ഡ്‌ തകര്‍ന്നു!

ബുധന്‍, 16 മാര്‍ച്ച് 2011 (08:37 IST)
PRO
PRO
ദക്ഷിണാഫ്രിക്കയുടെ ഡുമിനിയുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ അട്ടിമറിവീരന്മാരായ അയര്‍ലന്‍ഡ്‌ തകര്‍ന്നടിഞ്ഞു. അട്ടിമറിക്കാനെത്തിയ അയര്‍ലന്‍ഡിനെ 131 റണ്ണിന്‌ ആട്ടിപ്പായിച്ച്‌ ദക്ഷിണാഫ്രിക്ക ലോകകപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയെ വമ്പന്‍ സ്‌കോറിലെത്തിക്കാതെ പിടിച്ചു നിര്‍ത്തിയെന്ന ഏക അഭിമാനത്തോടെ ഐറിഷ്‌ പോരാളികള്‍ക്കിനി നാട്ടിലേക്ക് മടങ്ങാം! സെഞ്ച്വറി നഷ്‌ടമായെങ്കിലും ഒരു വിക്കറ്റ്‌ സ്വന്തമാക്കിയ ഡുമിനിയാണ് മത്സരത്തിലെ മാന്‍ ഒഫ്‌ ദ മാച്ച്.

ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്‌ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്താന്‍ അവസരം നല്‍കാതെ പന്തെറിയാന്‍ അയര്‍ലന്‍ഡുകാര്‍ക്ക്‌ കഴിയുകയും ചെയ്തു. അയര്‍‌ലന്‍‌ഡിന്റെ ‘ടൈറ്റ്’ ഏറില്‍ വന്‍ പ്രതിസന്ധി നേരിട്ട ദക്ഷിണാഫ്രിക്കയെ കരകയറ്റിയത് ഡുമിനി പുറത്തെടുത്ത തകര്‍പ്പന്‍ ഇന്നിംഗ്സാണ്.

ജീന്‍ പോള്‍ ഡുമിനിയുടെയും കോളിന്‍ ഇന്‍ഗ്രാമിന്റെയും അവസരത്തിനൊത്തുളള ബാറ്റിംഗാണ്‌ ദക്ഷിണാഫ്രിക്കയ്‌ക്ക് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്‌. അഞ്ചിന്‌ 117 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ 204 ലെത്തിച്ച ശേഷമാണ്‌ ഡുമിനി-ഇന്‍ഗ്രാം കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന്‌ 272 റ ണ്‍സാണ്‌ ദക്ഷിണാഫ്രിക്ക നേടിയത്‌.

മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡിനെ മൂന്നു വിക്കറ്റ്‌ വീതം വീഴ്ത്തിയ പേസര്‍ മോര്‍നെ മോര്‍ക്കലും സ്‌പിന്നര്‍റോബിന്‍ പീറ്റേഴ്‌സണും ചേര്‍ന്നാണ്‌ പിച്ചിച്ചീന്തിയത്‌. ഐറിഷ്‌ പടയുടെ മറുപടി 33.2 ഓവറില്‍ കേവലം 141 റണ്‍സില്‍ അവസാനിച്ചു. 31 റണ്‍സെടുത്ത ഗാരി വില്‍സണാണ്‌ ഐറിഷ്‌ പടയുടെ ടോപ്‌ സ്‌കോറര്‍. മറ്റുള്ളവര്‍ക്കൊന്നും 20 റണ്‍സ്‌ പോലും തികയ്ക്കാനായില്ല.

സ്‌കോര്‍ബോര്‍ഡ് ഇങ്ങിനെയാണ്:

ദക്ഷിണാഫ്രിക്ക- ഹാഷിം ആംല സി ഡോക്‌റെല്‍ ബി റാങ്കിന്‍ 18, സ്‌മിത്ത്‌ റണ്ണൗട്ട്‌ 7, വാന്‍ വീക്ക്‌ ബി ഡോക്‌റെല്‍ 42, കാലിസ്‌ റണ്ണൗട്ട്‌ 19, ഡുമിനി സി കെവിന്‍ ബി മൂണി 99, ഡു പ്ലെസിസ്‌ സി ജോണ്‍സ്‌റ്റണ്‍ ബി സ്‌റ്റിര്‍ലിംഗ്‌ 11, ഇന്‍ഗ്രാം ബി ജോണ്‍സ്‌റ്റണ്‍ 46, ബോത്ത നോട്ടൗട്ട്‌ 21, പീറ്റേഴ്‌സണ്‍ നോട്ടൗട്ട്‌ 0.

എക്‌സ്ട്രാസ്‌: 9. ആകെ( 50 ഓവറില്‍ ഏഴിന്‌) 272.

വിക്കറ്റ്‌ വീഴ്‌ച: 1-24, 2-52, 3-84, 4-95, 5-117, 6-204, 7-269. ബൗളിംഗ്‌: റാങ്കിന്‍ 10-0-59-1, ജോണ്‍സ്‌റ്റണ്‍ 10-0-76-1, മൂണി 8-0-36-1, ഡോക്‌റെല്‍ 10-0-37-1, സ്‌റ്റിര്‍ലിംഗ്‌ 10-0-45-1, കുസാക്‌ 2-0-14-0.

അയര്‍ലന്‍ഡ്‌- പോര്‍ട്ടര്‍ഫീല്‍ഡ്‌ സി സ്‌മിത്ത്‌ ബി മോര്‍ക്കല്‍ 6, സ്‌റ്റിര്‍ലിംഗ്‌ സി കാലിസ്‌ ബി മോര്‍ക്കല്‍ 10,ജോയസ്‌ എല്‍.ബി. ബോത്ത 12, നീല്‍ ഒബ്രിയാന്‍ സി വാന്‍ വീക്‌ ബി കാലിസ്‌ 10, ഗാരി വില്‍സണ്‍ എല്‍.ബി. പീറ്റേഴ്‌സണ്‍ 31, കെവിന്‍ ഒബ്രിയാന്‍ സി ആംല ബി പീറ്റേഴ്‌സണ്‍ 19, കുസാക്‌ സി സ്‌മിത്ത്‌ ബി പീറ്റേഴ്‌സണ്‍ 7, മൂണി സി വാന വീക്‌ ബി കാലിസ്‌ 14, ജോണ്‍സ്‌റ്റണ്‍ സി വാന്‍ വീക്‌ ബി ഡുമിനി 12, ഡോക്ക്‌റെല്‍ സി വാന്‍ വീക്‌ ബി മോര്‍ക്കല്‍ 16, റാങ്കിന്‍ നോട്ടൗട്ട്‌ 0.

എക്‌സ്ട്രാസ്‌: 4. ആകെ( 33.2 ഓവറില്‍ ) 141 ഓള്‍ഔട്ട്‌.

വിക്കറ്റ്‌വീഴ്‌ച: 1-8, 2-19, 3-35, 4-51,5-92, 6-92, 7-107, 8-123, 9-137,10-141. ബൗളിംഗ്‌: സ്‌റ്റെയിന്‍ 4-1-13-0, മോര്‍ക്കല്‍ 5.2- 0-33-3, കാലിസ്‌ 6-1-20-2, ബോത്ത 8-0-32-1, പീറ്റേഴ്‌സണ്‍ 8-0-32-3, ഡുമിനി 2-0-11-1.

വെബ്ദുനിയ വായിക്കുക