ട്വന്റി 20 ആറാം സീസണില്‍ പൂനെ വാരിയേഴ്സിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിൾസിന് 15 റണ്‍സ് വിജയം. സീസണിലെ രണ്ടാം ജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. മറുപടിയ്ക്കിറങ്ങിയ പൂനെയ്ക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
അര്‍ധശതക പ്രകടനം പുറത്തെടുത്ത ഡേവിഡ് വാര്‍ണറാണ് (51 നോട്ടൗട്ട്) ഡല്‍ഹി ഇന്നിംഗ്സിന് കരുത്ത് പകര്‍ന്നത്. വിരേന്ദര്‍ സെവാഗ്(28), ഉന്മുക്ത് ചന്ദ്(17), കേദാര്‍ ജാധവ്(25) എന്നിവരാണ് താരതമ്യേന മികച്ച പ്രകടനം കാഴ്ച വച്ചത്.
റോബിന് ഉത്തപ്പ(37), ആരോണ്‍ ഫിഞ്ച്(37), യുവരാജ് സിങ്(31) ലൂക്ക് റൈറ്റ്(19), സ്റ്റീവന്‍ സ്മിത്ത്(17 നോട്ടൗട്ട്) എന്നിവരിലൂടെ പൂനെ ഒരു ശ്രമം നടത്തിയെങ്കിലും വിജയിക്കാനായില്ല. ഡേവിഡ് വാര്‍ണറാണ് പ്ളെയര്‍ ഒഫ് ദി മാച്ച്.