ട്വന്റി20 മത്സരങ്ങള്‍ മൊബൈലില്‍ സൂപ്പര്‍ ഹിറ്റ്

Webdunia
തിങ്കള്‍, 29 ഏപ്രില്‍ 2013 (17:02 IST)
PRO
ട്വന്റി 20 മത്സരങ്ങള്‍ മൊബൈല്‍ഫോണില്‍ കാണുന്നവരുടെ എണ്ണത്തില്‍ വന്ന്‍ ‌വര്‍ദ്ധന. മൊബൈല്‍ ടിവി സേവനം നല്‍കുന്ന നെക്സ്റ്റ് ജനറേഷന്‍ ടിവിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്

ഏപ്രില്‍ മൂന്നിന് ആരംഭിച്ച മത്സരം മൊബൈല്‍ ടിവിയിലൂടെ കാണാന്‍ ഒന്‍പത് ലക്ഷം മണിക്കൂര്‍ ഇതുവരെ ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം 42,000 മണിക്കൂര്‍ മത്സരങ്ങള്‍ കണ്ടിരിക്കുന്നു..

അടുത്ത മാസം 26 വരെയാണു മത്സരം നടക്കുന്നത്. ആകെ 76 മത്സരം അരങ്ങേറും. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനയാണു മൊബൈല്‍ ടിവിയുടെ പ്രചാരത്തിനു കാരണമായതെന്നാണ് പഠനം.