ഒരുങ്ങിക്കോളൂ, യുവരാജ് സിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാലം തിരികെയെത്തുന്നു. അര്‍ബുദരോഗത്തെ തോല്‍പ്പിച്ച് ഇന്ത്യന്‍ ബാറ്റ്സ്മാന്‍ യുവരാജ് ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ട്വന്റി 20 ലോകകപ്പിനുളള ടീമില്‍ ഇടംനേടിക്കൊണ്ടാണ് യുവിയുടെ മടങ്ങിവരവ്. ഇന്ത്യയ്ക്ക് വേണ്ടി താന്‍ ആദ്യമായി കളിക്കാന്‍ പോകുന്നത് പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്ന് യുവി ട്വീറ്റ് ചെയ്തു.
മുഖ്യസെലക്ടര്‍ കെ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ട്വന്റി 20 ലോകകപ്പിനുളള ടീമിനെ തെരഞ്ഞെടുത്തത്. ടീം ഇങ്ങനെ: എം എസ് ധോണി (ക്യാപ്റ്റന്‍), ഗൌതം ഗംഭീര്‍, വീരേന്ദര്‍ സേവാഗ്, സുരേഷ് റെയ്ന, യുവരാജ് സിംഗ്, വിരാട് കോഹ്ലി, ഇര്‍ഫാന്‍ പഠാന്‍, ആര്‍ അശ്വിന്‍, പിയുഷ് ചൌള, സഹീര്‍ ഖാന്‍, എല്‍ ബാലാജി, അശോക് ഡിന്‍ഡ, ഹര്‍ഭജന്‍ സിംഗ്, മനോജ് തിവാരി, രോഹിത് ശര്‍മ.
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് ടീമിനേയും സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തിട്ടുണ്ട്. സച്ചിന്‍ ടെണ്ടുള്‍ക്കര്‍, വി വി എസ് ലക്ഷ്മന്‍ എന്നിവര്‍ ടീമിലുണ്ട്. ടീം ഇങ്ങനെ: എം എസ് ധോണി(ക്യാപ്റ്റന്‍), വീരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെണ്ടുള്‍ക്കര്‍, വി വി എസ് ലക്ഷ്മന്‍, സുരേഷ് റെയ്ന, ഇഷാന്ത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, പ്രഖ്യാന്‍ ഓജ, ഉമേഷ് യാദവ്, സഹീര്‍ ഖാന്‍, ഗൌതം ഗംഭീര്‍, അജിന്‍ഖ്യ ഹോനെ, പിയുഷ് ചൌള, ആര്‍. അശ്വിന്‍