ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം

ശനി, 3 ഓഗസ്റ്റ് 2013 (17:22 IST)
PRO
PRO
ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ജെപി ഡുമിനിയുടെ ഓള്‍റൗണ്ടിങ് പ്രകടനത്തില്‍ 12 റണ്‍സിനാണ് ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്തത് ദക്ഷിണാഫ്രിക്കയായിരുന്നു.

ദക്ഷിണാഫ്രിക്ക ഇരുപത് ഓവറില്‍ 115 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 103 റണ്‍സെടുത്ത് അടിയറവ് പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ മുന്‍നിര തകര്‍ന്നെങ്കിലും ജെപി ഡുമിനി (51) ഡേവിഡ് മില്ലര്‍ (25), എ.ബി. ഡിവില്ലേഴ്‌സ് (15) എന്നിവരുടെ ചെറുത്ത് നില്‍പ്പ് അവരെ വിജയത്തിലേക്ക് നയിച്ചു.

ലങ്കയ്ക്കായി സചിത്ര സേനനായകെ മൂന്നും, മലിംഗ, ഏയ്ഞ്ചലോ മാത്യൂസ്, അജന്ത മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്കും കൂട്ടത്തകര്‍ച്ച വിനയായി. മൂന്നു വിക്കറ്റെടുത്ത ഡുമിനി തന്നെയാണ് ലങ്കയെ തകര്‍ത്തത്.

വെബ്ദുനിയ വായിക്കുക