ഇന്ത്യന്‍ ടെസ്‌റ്റ് ക്രിക്കറ്റിനെ നശിപ്പിച്ചത് ട്വന്റി20 ക്രിക്കറ്റാണെന്നു മുന്‍ ഓള്‍റൗണ്ടര്‍ മനോജ് പ്രഭാകര്‍. കൊച്ചിയില്‍ പത്രപ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റി20 യില്‍ നാല് ഓവര്‍ പന്തെറിഞ്ഞാല്‍ അഞ്ച് ടെസ്‌റ്റ് മാച്ചില്‍ ലഭിക്കുന്നതിനേക്കാള്‍ പണം കൂടുതല്‍ ലഭിക്കുമെന്നതാണ് അവസ്‌ഥ. അതേസമയം ക്രിക്കറ്റിന്റെ കുട്ടി പതിപ്പ് ഒഴിവാക്കാനുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടി ക്രിക്കറ്റിന് ഏറെ ജനപ്രീതിയും കിട്ടുന്നുവെന്നും വിജയത്തിന്റെ രുചി നഷ്‌ടപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശരാശരിയ്‌ക്കു താഴെയാണെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ആരോപിച്ചു.
പ്രതിബദ്ധയും ആത്മാര്‍ത്ഥതയും നഷ്‌ടപ്പെട്ട സംഘമായി ഇന്ത്യന്‍ ടീം മാറിയെന്നും അടിസ്‌ഥാനമായ ഓപ്പണിംഗ് തന്നെ പലപ്പോഴും റണ്‍ കണ്ടെത്താന്‍ കഷ്‌ടപ്പെടുന്നുവെന്നും. റിവേഴ്‌സ് സ്വിംഗ് എന്നത് ഇന്ത്യന്‍ ടീമില്‍ പലര്‍ക്കും അറിയാത്ത അവസ്‌ഥയാണ്.
നെറ്റ്‌സില്‍പോലും ബോള്‍ സ്വിംഗ് ചെയ്യാനയറിയാത്തവര്‍ എങ്ങനെ കളിയില്‍ ചെയ്യുമെന്നും മുന്‍ ക്യാപ്റ്റന്‍ ആരോപിച്ചു.
പണ്ടൊക്കെ 12 വര്‍ഷംകൊണ്ടു സമ്പാദിച്ചിരുന്നത് ഇന്ന് ഒന്നോ രണ്ടോ മാസംകൊണ്ട് ലഭിക്കുമെന്നതാണ് അവസ്‌ഥ. ഇങ്ങനെ വരുമ്പോള്‍ കളിയോടുള്ള ആത്മാര്‍ഥത നഷ്‌ടപ്പെടും. ബിസിസിഐ കളിക്കാര്‍ക്കായി ഏറെ ചെയ്യുന്നുണ്ടെന്നും. അതിനുള്ള ഫലം തിരിച്ചുകിട്ടുന്നുണ്ടോയെന്ന് സംശയമാണെന്നും മനോജ് പ്രഭാകര്‍ പറഞ്ഞു.
ധോണി ഇന്ത്യയുടെ മികച്ച ക്യാപ്‌റ്റന്മാരിലൊരാളാണെന്ന് മനോജ്‌പ്രഭാകര്‍ പറഞ്ഞു. അതേസമയം ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ബന്ധ ബുദ്ധികാട്ടാതെ മികച്ച കളിക്കാരെ എടുക്കാനും ശ്രദ്ധ ചെലുത്തണം.