ടെസ്റ്റ് ക്രിക്കറ്റിലും ലോകകപ്പ്

വ്യാഴം, 21 മാര്‍ച്ച് 2013 (10:37 IST)
PRO
PRO
ടെസ്റ്റ് ക്രിക്കറ്റിലും ലോകകപ്പ് വരുന്നു. ആദ്യത്തെ ഐ സി സി ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ് 2017ല്‍ ഇംഗ്ളണ്ടില്‍ നടക്കും. 2021-ല്‍ രണ്ടാം ലോകകപ്പ്‌ ഇന്ത്യയിലാവും നടക്കുക. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഐസിസി ചീഫ്‌ എക്സിക്യൂട്ടീവ്‌ ഡേവ്‌ റിച്ചാര്‍ഡ്സന്റെ നേതൃത്വത്തില്‍ ഓക്ലന്‍ഡില്‍ അടുത്ത ദിവസം യോഗം ചേരും.

ഇന്ത്യ, ഇംഗ്ലണ്ട്‌. ഓസ്ട്രേലിയ ക്രിക്കറ്റ്‌ ബോര്‍ഡുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ടെസ്റ്റ്‌ ലോകകപ്പ്‌ തുടങ്ങുന്നതിനോട്‌ ബിസിസിഐ അനുകൂല നിലപാടാണ്‌ സ്വീകരിക്കുക എന്നാണ്‌ സൂചന. ഏകദിന ലോകകപ്പ്,​ ട്വന്റി 20ലോകകപ്പ് എന്നിവയ്ക്കുശേഷം എല്ലാടീമുകളും പങ്കെടുക്കുന്ന മറ്റൊരു ടൂര്‍ണമെന്റാകും ടെസ്റ്റ് ലോകകപ്പ്.

ടെസ്റ്റ് മത്സരങ്ങള്‍ നീളുന്നതുകൊണ്ടുള്ള വിരസത ഒഴിവാക്കാന്‍ 15 ദിവസം കൊണ്ട് തീരുന്ന വിധമാകും ഫിക്സചര്‍ തയ്യാറാക്കുക. റാങ്കിംഗിലെ ടോപ്പ് 4 ടീമുകള്‍ തമ്മിലുള്ള 3 മത്സരങ്ങള്‍,​ തുടര്‍ന്ന് ഫൈനല്‍ എന്ന രീതിയോ അല്ലെങ്കില്‍ റൗണ്ട് റോബിന്‍ലീഗ് ഫോര്‍മാറ്റില്‍ എല്ലാടീമുകളും പരസ്പരം മത്സരിക്കുകയും മികച്ച 2 ടീമുകല്‍ ഫൈനലില്‍ മത്സരിക്കുകയും ചെയ്യുന്ന രീതിയോ ആയിരിക്കും തീരുമാനിക്കുന്നത്.

വെബ്ദുനിയ വായിക്കുക