ടീം ഇന്ത്യ 138ന് പുറത്ത്; ശ്രീലങ്കയ്ക്ക് മികച്ച തുടക്കം
ചൊവ്വ, 24 ജൂലൈ 2012 (19:16 IST)
PRO
PRO
ടീം ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടരുന്ന ശ്രീലങ്കയ്ക്ക് മികച്ച തുടക്കം. പതിമൂന്ന് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ശ്രീലങ്ക 100 റണ്‍സ് എടുത്തു.
ഉപുള്‍ തരംഗ 40 റണ്‍സ് എടുത്തിട്ടുണ്ട്. ദില്‍ഷന്‍ 37 റണ്‍സ് എന്ന നിലയിലാണ്.
ടോസ് നേടി ബാറ്റ് ചെയ്ത ടീം ഇന്ത്യ 33.3 ഓവറില്‍ 138 റണ്‍സിന് പുറത്താകുകയായിരുന്നു. ഗംഭിര്‍ മാത്രമാണ് പൊരുതി നോക്കുകയെങ്കിലും ചെയ്തത്. 96 പന്തുകളില്‍ നിന്ന് നാല് ബൌണ്ടറികള്‍ ഉള്‍പ്പടെ 65 റണ്‍സാണ് ഗംഭിര്‍ എടുത്തത്. 33.3 ഓവറില്‍ മലിംഗയുടെ പന്തില്‍ ഗംഭീറിനെ കുമാര്‍ സംഗക്കാര പിടിച്ചുപുറത്താക്കുകയായിരുന്നു.
സെവാഗ് 15 റണ്‍സ് എടുത്തു. അശ്വിന്‍ 21 റണ്‍സ് എടുത്തു. ധോണി 11 റണ്‍സാണ് എടുത്തത്.