ടീം ഇന്ത്യയിലേക്കുള്ള നീക്കത്തില്‍ ശ്രീശാന്ത് എയിലെത്തി

വ്യാഴം, 3 ജനുവരി 2013 (17:53 IST)
PRO
ഇംഗ്ലണ്ടിനെതിരായ സന്നാഹമത്സരത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തി.

പരുക്കുകാരണം ഏറെനാളായി കളത്തിനു പുറത്തായ ശ്രീശാന്ത് ഈ സീസണിലെ രഞ്ജി യില്‍ കളിച്ചിരുന്നു. നാലു കളിയില്‍നിന്ന് 10 വിക്കറ്റാണ് സമ്പാദ്യം.

തമിഴ്നാടിന്റെ അഭിനവ് മുകുന്ദാണ് ടീം ക്യാപ്റ്റന്‍. 14 അംഗ ടീമില്‍ ശ്രീശാന്തിനൊപ്പം ടെസ്റ്റ് ടീമില്‍ അംഗമായ മുരളി വിജയുമുണ്ട്.

2011ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചത്. ജമ്മു കശ്മീര്‍ ഓള്‍ റൗണ്ടര്‍ പര്‍വേശ് റസൂലും ടീമിലുണ്ട്.

വെബ്ദുനിയ വായിക്കുക