ടിസി മാത്യുവിനെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മാനേജരായി നിയമിച്ചു

ബുധന്‍, 1 ജനുവരി 2014 (13:07 IST)
PRO
കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റും ദേശീയ ക്രിക്കറ്റ്‌ അക്കാദമി ചെയര്‍മാനുമായ ടി.സി. മാത്യുവിനെ ന്യൂസിലന്‍ഡ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മാനേജരായി നിയമിച്ചു.

2004 ല്‍ ശ്രീലങ്കന്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീം, 2007 ലെ സിംബാംബ്‌വെ-കെനിയ പര്യടനത്തിലെ ഇന്ത്യന്‍ ടീം എന്നിവയുടെ മാനേജരായിരുന്നു. 2010 ല്‍ ഇംഗ്ലണ്ട്‌ സന്ദര്‍ശിച്ച ഇന്ത്യന്‍ എ ടീമിന്റെ മാനേജര്‍ പദവിയും വഹിച്ചിട്ടുണ്ട്‌.

2005 മുതല്‍ കഴിഞ്ഞ ജൂണ്‍ വരെ കെസിഎ സെക്രട്ടറിയായിരുന്നു. ജൂണില്‍ പ്രസിഡന്റായി ചുമതലയേറ്റു. ബിസിസിസിഐ ഫിനാന്‍സ്‌ കമ്മിറ്റി അംഗവുമാണ്‌ ഇൌ‍ തൊടുപുഴ സ്വദേശി.

വെബ്ദുനിയ വായിക്കുക