ജയ്പൂര്‍ രാജകുമാരിയുമായുള്ള ശ്രീശാന്തിന്റെ വിവാഹം ഉടന്‍

വ്യാഴം, 13 ജൂണ്‍ 2013 (10:06 IST)
PRO
PRO
ഐപി‌എല്‍ ഒത്തുകളിക്കേസില്‍ ജാമ്യം ലഭിച്ച് നാട്ടിലെത്തിയ ശ്രീശാന്തിന്റെ വിവാഹം ഉടന്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ജയ്പൂര്‍ രാജ കുടുംബത്തിലെ പെണ്‍കുട്ടിയ്ക്കാണ് ശ്രീശാന്ത് താലിചാര്‍ത്തുക.

ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷം വിവാഹം നടത്താനാണ് ഇരുകുടുംബങ്ങളും നേരത്തെ തീരുമാനിച്ചിരുന്നത്. ജയ്പൂര്‍ രാജകുടുംബം ശ്രീശാന്തിന് 80 കോടി രൂപ നല്‍കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഒത്തുകളിക്കേസില്‍ ശ്രീശാന്ത് അറസ്റ്റിലായശേഷമാണ് ജയ്പൂര്‍ രാജകുമാരിയുമായുള്ള പ്രണയം പുറത്തറിഞ്ഞത്. ശ്രീശാന്ത് ജയിലിലായതൊന്നും ഇവരുടെ ബന്ധത്തെ ബാധിച്ചില്ല. എന്നും ശ്രീശാന്തിന്റെ അഭിഭാഷകരെ വിളിച്ച് ഈ പെണ്‍കുട്ടി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം. എന്നാല്‍ ഈ പെണ്‍കുട്ടി ആരാണെന്ന് ശ്രീശാന്തിന്റെ വീ‍ട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ അറിയൂ.

വെബ്ദുനിയ വായിക്കുക