ചെന്നൈ ടെസ്റ്റ്: സച്ചിനും കോഹ്ലിക്കും അര്‍ദ്ധ സെഞ്ചുറി

ശനി, 23 ഫെബ്രുവരി 2013 (17:32 IST)
PTI
ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയിലെ രണ്ടാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍‍. 316/7 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ്‌ പുനരാരംഭിച്ച ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 380 റണ്‍സ്‌ നേടി.

തുടക്കത്തില്‍ തകര്‍ച്ച നേരിട്ട ടീം ഇന്ത്യ അര്‍ദ്ധ സെഞ്ചുറിയെടുത്ത സച്ചിന്റെയും പുജാരയുടെയും ബാറ്റിംഗിലാണ് തകര്‍ച്ചയില്‍ നിന്ന് കരകയറിയത്.

മുരളി വിജയ്(10), സെവാഗ്(2), പുജാര(4) എന്നിവര്‍ പക്ഷെ പുറത്തായി. ഇപ്പോള്‍ സച്ചിന്‍(71), കോഹ്ലി(50) എന്നിവരാണ് ക്രീസില്‍. രവീന്ദ്ര ജഡേജ രണ്ടും ഹര്‍ഭജന്‍ സിംഗ്‌ ഒന്നും വിക്കറ്റ്‌ വീഴ്‌ത്തി.

ഓസീസിന്‌ തുണയായത്‌ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ സെഞ്ച്വറിയും 130 (246) പുതുമുഖ താരം മോയ്‌സസ്‌ ഹെന്റിക്കിന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ്‌ 68 (132). വാര്‍ണറിന്റെ 59 റണ്‍സും നിര്‍ണായകമായിരുന്നു.

ഇപ്പോഴത്തെ സ്കോര്‍
ഓസ്ട്രേലിയ 380/10
ഇന്ത്യ 182/3 (52.0 ഓവര്‍)

ഓസ്ട്രേലിയ ടീം: എം‌ജെ ക്ലാര്‍ക്ക്, എസ്‌ആര്‍ വാട്‌സണ്‍, പീറ്റര്‍ സിഡില്‍, ഡേവിഡ് വാര്‍ണര്‍, മൊയ്സസ് ഹെന്‍‌റിക്സ്, ഫില്‍ ഹ്യൂഗ്‌സ്, മാത്യ് വാഡെ, ജെയിംസ് പാറ്റിന്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോണ്‍, എഡ് കൊവാന്‍

ഇന്ത്യ ടീം: സെവാഗ്, ധോണി, ഹര്‍ഭജന്‍ സിംഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഇഷാന്ത് ശര്‍മ്മ, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പുജാര, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, എം വിജയ്, ഭുവനേശ്വര്‍ കുമാര്‍

വെബ്ദുനിയ വായിക്കുക