ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തിനുള്ള ബാറ്റിംഗ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും റിക്കി പോണ്ടിംഗിന്റെയും പരിശീലനം ആരാധകര്‍ക്ക് ആവേശമായി.
ബാംഗ്ളൂര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലാണ് മുംബൈ ഇന്ത്യന്‍സ് ടീമംഗങ്ങളായ ഇരുവരും ഒരുമിച്ച് പരിശീലനം നടത്തിയത്. മുംബൈ ടീമിന്റെ നായകനായാണ് രണ്ട് തവണ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിനെ നയിച്ച റിക്കി എത്തുന്നത്. സച്ചിന്‍ രണ്ട് മണിക്കൂറോളം നെറ്റ്സില്‍ ബാറ്റിംഗ് പ്രാക്ടീസ് നടത്തുമ്പോൾ റിക്കി സമീപത്തുണ്ടായിരുന്നു.
പോണ്ടിംഗ് ഇറങ്ങുന്നത്. പോണ്ടിംഗിന് പുറമേ വെസ്റ്റ് ഇന്‍ഡിസ് താരം കീരണ്‍ പൊള്ളാര്‍ഡ്, ഓസീ ഓള്‍റൗണ്ടര്‍മാരായ ജയിംസ് മാക്‌സ് വെല്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരും ടീമിന് കരുത്തുപകരും.