ചരിത്രത്തിലും കണക്കിലും പ്രതീക്ഷയര്‍പ്പിച്ച് ഓസീസ്

വ്യാഴം, 24 മാര്‍ച്ച് 2011 (10:37 IST)
PRO
ഫൈനല്‍ തിളക്കമാണ് ലോകകപ്പിലെ ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനലിന്. ഓസ്ട്രേലിയും ഇന്ത്യയും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ചരിത്രവും കണക്കും ഓസ്ട്രേലിയയ്ക്ക് അനുകൂലമാണ്.

ഇന്ത്യന്‍ മണ്ണില്‍ ആതിഥേയര്‍ക്കെതിരേ ഗംഭീര പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടുള്ളതാണ് റിക്കി പോണ്ടിങ്ങിന്‍റെയും കൂട്ടരുടെയും വിശ്വാസം വര്‍ധിപ്പിക്കുന്നത്. കണക്കുകള്‍ ഇങ്ങനെയാണ്.

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ അവസാന ലോകകപ്പ് വിജയം 1987ല്‍ ആയിരുന്നു. 1987ന് ശേഷം ഇതുവരെ ലോകകപ്പ് വേദിയില്‍ ഓസ്ട്രേലിയെ പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.

1992, 1996 വര്‍ഷങ്ങളില്‍ ലീഗ് ഘട്ടങ്ങളിലും 1999ല്‍ സൂപ്പര്‍ സിക്സിലും 2003 ലോകകപ്പ് ഫൈനലിലും ഇന്ത്യ ഓസ്ട്രേലിയയോട് കീഴടക്കിയിരുന്നു. അഹമ്മദാബാദില്‍ നടന്ന അവസാന നാല് ഏകദിനങ്ങളിലും ഇന്ത്യ തോറ്റിരുന്നു. കൂടാതെ, ഇന്ത്യയില്‍ നടന്ന 14 ഏകദിനങ്ങളില്‍ എട്ടിലും ഓസ്ട്രേലിയയായിരുന്നു വിജയിച്ചത്.

വെബ്ദുനിയ വായിക്കുക