ഗെയില്‍ റണ്‍ ഔട്ട്; വിന്‍ഡീസിന് നാല് വിക്കറ്റ് നഷ്ടം
വ്യാഴം, 21 നവംബര്‍ 2013 (15:25 IST)
PRO
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തുടക്കം ഗംഭീരം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിന് നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ക്രിസ് ഗെയിലിന്റെ (0) വിക്കറ്റാണ് ആദ്യം വീണത്.
ആദ്യ ഓവറില്‍ തന്നെ ഗെയില്‍ റണ്‍ ഔട്ടാവുകയായിരുന്നു. ജോണ്സന് ചാള്‍സ് (42) രവീന്ദ്ര ജഡേജയുടെ പന്തിലും മാര്‍ലോണ്‍ സാമുവേല്‍ (24) സുരേഷ് റെയ്നയുടെ പന്തിലും ക്ലീന്‍ ബൗള്‍ഡായി. എല്സൈമണും തൊട്ടുപിന്നാലെ പുറത്തായി.
ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പകലും രാത്രിയിലുമാണ് മത്സരം.
സച്ചിന് യുഗത്തിനുശേഷം നടക്കുന്ന ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരമാണ് കൊച്ചിയില്‍ നടക്കുന്നത്.