ഗാംഗുലിയുടെ ടീമിനെ പാകിസ്ഥാന്‍ കീഴടക്കി

Webdunia
തിങ്കള്‍, 28 ജൂണ്‍ 2010 (14:27 IST)
മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിയുടെ ടീം പാകിസ്ഥാനോടു തോറ്റു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ഗാംഗുലി നയിച്ച മേരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്( എം സി സി)ആണ് ട്വന്റി-20യില്‍ പാകിസ്ഥാനോടു ആറു വിക്കറ്റിന് പരാജയപ്പെട്ടത്. ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്.

ഗാംഗുലി രണ്ട് റണ്‍സെടുത്ത് നേരത്തെ തന്നെ പുറത്തായി. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ കളിച്ചിരുന്ന വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം ബ്രയാന്‍ ലാറ 32 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 165 റണ്‍സെടുത്തു. എന്നാല്‍ ഗാംഗുലിയുടെ ടീമിന് 159 റണ്‍സെടുക്കാനെ സാധ്യതയൊള്ളൂ. ഷോഹൈബ് അക്തര്‍, ഉമര്‍ ഗുല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ഓപ്പണര്‍ ഐഡന്‍ ബ്ലിസാര്‍ഡ്സിന്റെ(73) മികച്ച ബാറ്റിംഗാണ് എം സി സിയ്ക്ക് വിജയപ്രതീക്ഷ നല്‍കിയത്. അവസാന ഓവറില്‍ പതിനാറ് റണ്‍സ് വേണ്ടിയിരുന്നിടത്ത് എട്ടു റണ്‍സ് മാത്രമാണ് എടുക്കാനായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് വേണ്ടി ഓപ്പണര്‍മാരായ സല്‍മാന്‍ ഭട്ടും(21) ശഹ്സിബ് ഹസ്സനും‍(34) മികച്ച തുടക്കം നല്‍കി. ഉമര്‍ അക്മല്‍ മുപ്പത് പന്തില്‍ നിന്ന് 51 റണ്‍സ് നേടി.